മാഹി പുതുച്ചേരി റൂട്ടിലോടുന്ന പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ . കഴിഞ്ഞദിവസം വൈകീട്ട് പുതുച്ചേരിയിൽനിന്ന് പുറപ്പെട്ട ബസ് പാലക...
മാഹി പുതുച്ചേരി റൂട്ടിലോടുന്ന പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ . കഴിഞ്ഞദിവസം വൈകീട്ട് പുതുച്ചേരിയിൽനിന്ന് പുറപ്പെട്ട ബസ് പാലക്കാട്ടെത്തി യപ്പോഴാണ് യാത്ര മഴ യാത്രയായത്.
വിൻഡോ സീറ്റിലിരുന്ന നാലുപേർ മഴവെള്ളത്തിൽ നനഞ്ഞുകുളിച്ചു .മുൻപേ അറിയിച്ചിരുന്നുവെങ്കിൽ സോപ്പ് കൂടി കരുതുമായിരുന്നുവെന്ന് യാത്രക്കാർ.കണ്ടക്ടറോട് പരാതിപ്പെട്ടപ്പോൾ ഹാർഡ് ബോർഡ് കഷണങ്ങൾ നൽകി.
ഹാർബ് ബോർഡ് നനഞ്ഞു കുതിർന്നത് മിച്ചം.പി ആർ ടി സി യുടെ മഴയാത്രയിൽ പങ്കെടുത്ത പന്തക്കലിലെ ഒരു വിദ്യാർഥി പിന്നീട് മഴ നനഞ്ഞ് പനിബാധിച്ച് കിടപ്പിലുമായി.
കുളിക്കുവാനുള്ള സൗകര്യം കൂടി ചെയ്ത് ടൂറിസം മേഖലയിൽ പരീക്ഷണം നടത്തുകയാണുദ്ദേശമെങ്കിൽ മഴ ശക്തമായാൽ നിലത്തഴിച്ച് വെച്ച ചെരിപ്പ് കണ്ടു പിടിക്കൽ , ബാഗ് കണ്ട് പിടക്കൽ തുടങ്ങിയ കളികൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
സേലത്ത് നിന്നും കേരളത്തിലേക്ക് വരുന്ന തമിഴ് തൊഴിലാളികൾ കൂട്ടത്തോടെ ബസിൽ പായ വിരിച്ച് കിടക്കാറാണ് പതിവ്.പാതിരാത്രിയിൽ ബസ് 10 മിനിറ്റ് വിശ്രമത്തിന് നിർത്തിയാൽ ദീർഘദൂര യാത്രക്കാർക്ക് ഇവരുടെ മേൽ കാല് വെക്കാതെ പുറത്തേക്കിറങ്ങാൻ കായിക പരിശീലനം കൂടി വേണ വർഷങ്ങൾ പഴക്കമുള്ള രണ്ട് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
മാസങ്ങൾക്ക് മുൻപ് ഈ റൂട്ടിലോടുന്ന മറ്റൊരു പഴഞ്ചൻ ബസിന്റെ ചക്രം അർധരാത്രി സേലത്ത് എത്തിയപ്പോൾ ഊരിത്തെറിച്ചുപോയിരുന്നു . നിയന്ത്രണം വിട്ട ബസ് ഡ്രൈവറുടെ മനോധൈര്യത്തിൽ വേഗം കുറച്ച് നിർത്തിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു .
മാഹിയിൽ നിന്നും 647 കിലോമീറ്റർ ദൂരമുള്ള പുതുച്ചേരിയിലേക്ക് പുതിയ ബസുകൾ നിര ത്തിലിറക്കാൻ പൊതുജനം ആവശ്യപ്പെട്ടെങ്കിലും അധികൃതർ മൗനം പാലി ക്കുകയാണ്.മുഖ്യധാരാ മാധ്യമങ്ങളും പ്രാദേശിക ഓൺലൈൻ വാർത്താ മാധ്യമങ്ങളും പല തവണ ഈ വിഷയത്തിൽ വാർത്ത കൊടുത്തുകൊണ്ട് ഇടപെട്ടിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടർന്നു.
COMMENTS