എ ഐ ഇമേജ് എഡിറ്റിങ് ടൂൾ നാനോ ബനാനയുടെ പുതിയ പതിപ്പ് നാനോ ബനാന പ്രോ അവതരിപ്പിച്ച് ഗൂഗിൾ. വ്യാഴാഴ്ചയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. ജെമിനി 3...
എ ഐ ഇമേജ് എഡിറ്റിങ് ടൂൾ നാനോ ബനാനയുടെ പുതിയ പതിപ്പ് നാനോ ബനാന പ്രോ അവതരിപ്പിച്ച് ഗൂഗിൾ. വ്യാഴാഴ്ചയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. ജെമിനി 3 പ്രോ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക. ഈ പുതിയ പതിപ്പിന്റെ അവതരണത്തിലൂടെ ഓഹരിവിപണിയിൽ ആൽഫബെറ്റിന് വ്യാഴാഴ്ച നാല് ശതമാനം വളർച്ചയുണ്ടായി.
ജെമിനൈ ആപ്പിൽ കാണുന്ന നാനോ ബനാന പ്രോ അപ്‌ഗ്രേഡ് സംബന്ധിച്ച ബാനറിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് നാനോ ബനാനയിൽ നിർമിക്കുന്ന ചിത്രങ്ങളിലെ എഴുത്തുകൾ ഇനി കൂടുതൽ വ്യക്തതയുള്ളതായി മാറും. ഏത് ഇമേജ് സ്റ്റൈൽ വേണമെങ്കിലും ഉപയോഗിക്കാം, ഒന്നിലധികം ചിത്രങ്ങളെ കൂട്ടിച്ചേർക്കാം, ആശയങ്ങളെ ഗുണമേന്മയുള്ള ദൃശ്യങ്ങളാക്കി മാറ്റം എന്നിവയാണ് നാനോ ബനാന പ്രോ മുന്നോട്ട് വയ്ക്കുന്നത്.
ഓഗസ്റ്റിൽ അവതരിപ്പിച്ച ആദ്യ പതിപ്പിൽ നിന്ന് നാനോ ബനാനയുടെ കഴിവുകൾ കൂടുതൽ വികസിച്ചതായും ഇൻഫോഗ്രാഫിക്‌സിന്റെ കാര്യത്തിൽ ഇത് അതിശയകരമാണെന്നും ഗൂഗിൾ ലാബ്‌സ് ആന്റ് ജെമിനൈ വൈസ് പ്രസിഡന്റ് ജോഷ് വുഡ് വാർഡ് പറഞ്ഞു.
ഓഗസ്റ്റിൽ പുറത്തിറക്കിയ നാനോ ബനാനയുടെ ആദ്യ പതിപ്പ് ആഗോളതലത്തിൽ ഏറെ വൈറലായിരുന്നു. ലളിതമായ പ്രോംറ്റുകളിലൂടെ പുതിയ ചിത്രങ്ങൾ നിർമ്മിക്കാൻ സാധിച്ചതും, യഥാർത്ഥ ചിത്രങ്ങളെ അതിമനോഹരമാക്കി എഡിറ്റ് ചെയ്യാനും, പശ്ചാത്തലം മാറ്റി പുതിയ ചിത്രങ്ങൾ സൃഷ്ടിക്കാനും പുതിയ വസ്ത്രങ്ങൾ അണിയിക്കാൻ സാധിച്ചതുമെല്ലാം ഇതിന്റെ സ്വീകാര്യത വർധിപ്പിച്ചു.
ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ ടൂളുകൾക്ക് ശക്തമായ വെല്ലുവിളിയാണ് നാനോ ബനാന. വേഗത്തിൽ ചിത്രങ്ങൾ നിർമിക്കാമെന്നതും, നിലവിലുള്ള ചിത്രങ്ങളിൽ നിന്ന് രൂപ മാറ്റം വരാതെ പുതിയ ചിത്രങ്ങൾ സൃഷ്ട്ടിക്കാൻ സാധ്യമാണെന്നതും ചാറ്റ്ജിപിടിയിൽ നിന്ന് നാനോ ബാനാനയെ വ്യത്യസ്തമാക്കുന്നു.

COMMENTS