മയ്യഴിയുടെ ചരിത്രത്തോടൊപ്പം നടന്ന മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്ബറി & കലാസമിതിയുടെ പ്രധാന പ്രവർത്തനം മുൻകാലങ്ങളിൽ ലൈബ്രറിയും വായനയുമായിരുന്...
മയ്യഴിയുടെ ചരിത്രത്തോടൊപ്പം നടന്ന മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്ബറി & കലാസമിതിയുടെ പ്രധാന പ്രവർത്തനം മുൻകാലങ്ങളിൽ ലൈബ്രറിയും വായനയുമായിരുന്നു.
നോവൽ, കഥ, കവിത, ചരിത്രം, വിമർശനങ്ങൾ, തുടങ്ങി സർവ്വതലപ്പർശിയായ പുസ്തകങ്ങളുടെ വലിയ ശേഖരമുണ്ട് ക്ലബ്ബിൽ .
മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ ശ്രീ.എം.മുകുന്ദൻ തൻ്റെ ബാല്യത്തിലെ വായനയെ വളർത്താൻ മാഹി സ്പോർട്സ് ക്ലബ്ബിലെ പുസ്തങ്ങൾ എത്രമാത്രം സഹായിച്ചെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
മികച്ച ലൈബ്രറിയോടൊപ്പം കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് ലൈബ്രറിയും 1990 മുതൽ പ്രവർത്തനമാരംഭിക്കുകയുണ്ടായി.
എന്നാൽ മൊബൈൽ ഫോൺ പോലുള്ള ഇലക്ട്രോണിക്ക് വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വന്നത് നമ്മുടെ വായനാ ലോകത്തെ വല്ലാതെ തളർത്തി.
എന്നാൽ പുതുതലമുറയേയും പഴയത് പോലുള്ള വായനാ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാൻ മാഹി സ്പ്പോർട് ക്ലബ്ബിൻ്റെ വായനാ വാതിലുകൾ പൊതു സമൂഹത്തിനായി തുറന്ന മനസ്സോടെ തുറന്നുകൊടുക്കുകയാണ്.
വായനക്കു മാത്രമായി അംഗത്വം എടുക്കുന്നവർക്ക് ബുധൻ, ശനി ദിവസങ്ങളിൽ ആർക്കും വൈകീട്ട് നാല് മുതൽ 8 വരെ പുസ്തകം എടുക്കാൻ കഴിയുംവിധം ലൈബ്രറി ക്രമീകരിക്കുകയാണ്.
ലോക പുസ്തക സൗഹൃദ ദിനമായ ആഗസ്റ്റ് 9 മുതൽ പുന പ്രവർത്തനമാരംഭിച്ച വായനാ സംരംഭം ഒക്ടോബറോടെ പൂർണ്ണരൂപത്തിലാവും.
ഭാവിയിൽ വായിക്കാൻ ഉള്ള സ്ഥലത്തിനു പുറകേ ഗവേഷണ തൽപ്പരരായവർക്കായി പ്രത്യേക മൂലകൾ ക്രമീകരിക്കാനും ആലോചനയുണ്ട്.
മാഹി സ്പ്പോർട്സ് ക്ലബ്ബ് പ്രവർത്തക സമിതിയാണ് ഈ വായനാ സംരംഭത്തിനു ചുക്കാൻ പിടിക്കുന്നത്. ക്ലബ്ബിൻ്റെ പ്രസിഡൻ്റ് കെ.സി. നിഖിലേഷും, ജനറൽ സിക്രട്ടറി അടിയേരി ജയരാജനും ലൈബ്രറിയുടെ ചാർജ്ജ് വഹിക്കുന്ന പ്രദീപ് കുമാർ .പി.എ യും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.
COMMENTS