ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുക...
ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയം ഓര്‍മ്മിപ്പിച്ചായിരുന്നു പുഷ്പവൃഷ്ടി. പ്രധാനമന്ത്രി എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംകള്‍ നേര്‍ന്നു. സ്വതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവം ആണ്. കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നസാക്ഷാത്ക്കാരം. ഭരണഘടനാ ശില്‍പ്പികളെ ഓര്‍മ്മിച്ച് പ്രധാനമന്ത്രി. അംബേദ്കറിനെയും നെഹ്‌റുവിനെയും വല്ലഭായി പട്ടേലിനെയും അനുസ്മരിച്ചു.
ഭരണഘടന നമ്മെ ചലിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി. ഓപ്പറേഷന്‍ സിന്ദൂറിലെ ധീരജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കാനുളള അവസരം. രാജ്യം ആദ്യം എന്ന വികാരമാണ് നിറയുന്നത്. ഭരണഘടനയാണ് വഴികാട്ടി.ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശം. ധീരജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുന്നു.
നമ്മുടെ സൈന്യം പാക് തീവ്രവാദികള്‍ക്ക് ചുട്ട മറുപടി നല്‍കി. ഭീകരരെ പിന്തുണച്ചവര്‍ക്കും ശിക്ഷ നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍
ഇന്ത്യ ശക്തമായ മറുപടി നല്‍കി. പാക് തീവ്രവാദികള്‍ കൊന്നൊടുക്കിയത് സാധാരണക്കാരെയാണ്. മതം ചോദിച്ച് തീവ്രവാദികള്‍ നിഷ്‌കളങ്കരെ കൊലപ്പെടുത്തി. സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. ആണവ ഭീഷണി ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവായുധം കാട്ടി വിരട്ടേണ്ട. സിന്ധുനദീജല കരാരില്‍ വീട്ടുവീഴ്ചയില്ല. രക്തവും വെളളവും ഒന്നിച്ചൊഴുകില്ലെന്നും ഇന്ത്യയിലെ ജലം ഇവിടുത്തെ കര്‍ഷകര്‍ക്കുളളത് ആണ് എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികളെ ഓര്‍മ്മിച്ച് പ്രധാനമന്ത്രി. ഒന്നും പ്രതീക്ഷിച്ചല്ല അവര്‍ പോരാട്ടത്തിനിറങ്ങിയത്. രാജ്യത്തിന് വേണ്ടി സേനാനികള്‍ ജീവന്‍ വെടിഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് ആണ് ഓപ്പറേഷന്‍ സിന്ദൂറിന് വിജയമായത്. ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ സുരക്ഷാകവചമായി. ആത്മനിര്‍ഭര്‍ ഭാരത് രാജ്യത്തിന്റെ ഊര്‍ജ്ജം. ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടത് ഇന്ത്യയുടെ സ്വയം പര്യാപ്തതയാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെപ്പോലും അമ്പരിപ്പിച്ചു.
രാജ്യത്തിന്റെ ആണവശേഷി പത്തിരട്ടി വര്‍ദ്ധിച്ചു. ഏത് ഭീഷണിയും നേരിടാന്‍ രാജ്യം തയ്യാര്‍. ഇന്ത്യന്‍ നിര്‍മ്മിത ചിപ്പുകള്‍ യാഥാര്‍ത്ഥ്യമായി. സെമി കണ്ടക്ടര്‍ വിപ്ലവം യാഥാര്‍ത്ഥ്യമായി. ക്ലീന്‍ എനര്‍ജി മിഷന്‍ യാഥാര്‍ത്ഥ്യമായി. രാജ്യം വികസന പാതയില്‍ ആണ്. എണ്ണ ഇറക്കുമതിക്ക് ബദല്‍ പദ്ധതി. അധിക ചുങ്കത്തിന് മറുപടി സ്വാശ്രയത്വം ആണ്. എല്ലാ മേഖലകളിലും സ്വയം പര്യാപ്തതയിലേക്കെന്നും അദ്ദേഹം പറഞ്ഞു.
COMMENTS