*മാഹിയിലെ പ്രധാന സർക്കാർ വിദ്യാലയങ്ങളിലെ ക്ലാസുകൾ വെട്ടിച്ചുരുക്കിയും പുനക്രമീകരിച്ചത്തോടെ പ്രതിഷേധം ശക്തമാക്കും :ഡി.വൈ.എഫ്,ഐ* മാഹി : മാഹ...
*മാഹിയിലെ പ്രധാന സർക്കാർ വിദ്യാലയങ്ങളിലെ ക്ലാസുകൾ വെട്ടിച്ചുരുക്കിയും പുനക്രമീകരിച്ചത്തോടെ പ്രതിഷേധം ശക്തമാക്കും :ഡി.വൈ.എഫ്,ഐ*
മാഹി : മാഹിയിലെ പ്രധാന സർക്കാർ വിദ്യാലയങ്ങളിലെ ക്ലാസുകൾ വെട്ടിച്ചുരുക്കിയും പുനക്രമീകരിച്ചും മാഹി MLA യുടെ അറിവോടെ മാഹി സിഇഒ ഇൻചാർജ്ജ് നടപ്പിലാക്കിയ പരിഷ്കരണ നടപടികൾക്കെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. മാഹി സി ഇ ഭരതൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ, ജവഹർലാൽ നെഹ്റു ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ക്ലാസുകളാണ് നിലവിൽ അധികൃതർ മാറ്റം വരുത്തിയത്. മുൻപ് രണ്ട് വിദ്യാലയങ്ങളിലും ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ സി ഇ ഭരതൻ സ്കൂളിനെ ഹൈസ്കൂൾ മാത്രമായും ജവഹർലാൽ നെഹ്റു സ്കൂളിനെ ഹയർ സെക്കൻഡറി മാത്രമായും പരിമിതപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ അധ്യയന വർഷം ഒൻപതാം ക്ലാസ് പ്രവേശനത്തിനായി ജവഹർലാൽ നെഹ്റു സ്കൂളിലെത്തിയ രക്ഷിതാക്കളോട് സി ഇ ഭരതൻ സ്കൂളിലേക്ക് പോകാൻ അധികൃതർ നിർദ്ദേശിച്ചതോടെയാണ് Dyfi ഈ വിഷയത്തിൽ ഇടപെടുന്നത്. മാഹിയിൽ ഹ്യൂമാനിറ്റീസ് വിഷയം ഉണ്ടായിരുന്നത് സി ഇ ഭരതൻ സ്കൂളിൽ മാത്രം ആയിരുന്നു, ഇപ്പോൾ ഈ വിഷയം എടുത്തുമറ്റിയതോടെ മാഹിയിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. എന്നാൽ സ്കൂളുകളുടെ പ്രവർത്തനം ഇത്തരത്തിൽ ചുരുക്കാൻ ഔദ്യോഗിക ഉത്തരവുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സ്കൂൾ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. DYFI, പുതുച്ചേരി സർക്കാരിൽ നൽകിയ വിവരാവകാശ അപേക്ഷ പ്രകാരം ക്ലാസുകൾ ചുരുക്കിയ നടപടിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന മറുപടി. എന്നാൽ ഈ ഉത്തരവിന്റെ പകർപ്പ് ആർക്കും ലഭ്യമായിട്ടില്ല. നിലവിൽ പുറത്തുവന്ന ഹയർ സെക്കൻഡറി സ്കൂളുകളുടെ ഔദ്യോഗിക പട്ടികയിൽ ജെ എൻ ജി എച്ച് എസ് എസ് മാഹി, വി എൻ പി ജി എച്ച്എസ്എസ് പള്ളൂർ, പിഎംശ്രീ ഐ കെ കുമാരൻ ജി എച്ച് എസ് എസ് എന്നിവ മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. സി ഇ ഭരതൻ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഒഴിവാക്കിയതോടെ പട്ടികയിൽ നിന്നും ഈ സ്കൂൾ പുറത്തായി. വ്യക്തമായ മുന്നറിയിപ്പുകളോ ഔദ്യോഗിക ഉത്തരവുകളോ ഇല്ലാതെ ക്ലാസുകൾ വെട്ടിച്ചുരുക്കിയത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് DYFI മാഹി - പള്ളൂർ കമ്മിറ്റികൾ നേതൃത്വം നൽകും.


COMMENTS